ലെവാന ഹോട്ടൽ തീപിടിത്തം; 19 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് യോഗി

ഉത്തർ പ്രദേശ്: ഹോട്ടൽ ലെവാന സ്യൂട്ട് തീപിടുത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാർ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നാലുപേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടുത്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സെപ്റ്റംബർ അഞ്ചിനുണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് യോഗി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ലക്നൗ പോലീസ് കമ്മീഷണർ എസ്.ബി ഷിരാദ്‌കർ, ലഖ്നൗ ഡിവിഷൻ കമ്മീഷണർ റോഷൻ ജേക്കബ് എന്നിവരടങ്ങിയ രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

ലക്നൗവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അശ്രദ്ധയും കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ്, വൈദ്യുതി വകുപ്പ്, നിയമന വകുപ്പ്, ലഖ്‌നൗ വികസന അതോറിറ്റി (എൽഡിഎ), എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.

K editor

Read Previous

ഒത്തുതീര്‍പ്പിലെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ പോക്‌സോ കേസ് റദ്ദാക്കാം; കര്‍ണാടക ഹൈക്കോടതി

Read Next

ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്റെ മൃതദേഹം കണ്ടെത്തി