ഒത്തുതീര്‍പ്പിലെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ പോക്‌സോ കേസ് റദ്ദാക്കാം; കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ ഒളിച്ചോടിയ സംഭവത്തിൽ ആണ്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്‌സോകേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെയുള്ള പോക്‌സോ കേസ് പരസ്പരം ഒത്തുതീര്‍പ്പിലായാൽ റദ്ദാക്കാമെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.

ഇരുവരുടെയും മാതാപിതാക്കൾ പരസ്പര ധാരണയിലെത്തിയതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. കേസ് ഒത്തുതീർപ്പാക്കിയെന്നും കേസിന്‍റെ നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകരായ പ്രതീക് ചന്ദ്രമൗലി, കെ.എസ് വിദ്യാശ്രീ എന്നിവർ ആവശ്യപ്പെട്ടു.

പരാതിക്കാരിയായ പെൺകുട്ടി കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടികൾ തുടരുന്നത് അനീതിയാണെന്ന് അഭിഭാഷകർ വാദിച്ചു.

K editor

Read Previous

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരനെ മരിച്ചനിലയിൽ കണ്ടെത്തി

Read Next

ലെവാന ഹോട്ടൽ തീപിടിത്തം; 19 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് യോഗി