മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയ 12കാരിയെ കണ്ടെത്തി കൂലിപ്പണിക്കാരനായ പിതാവ്

മുംബൈ: വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസുകാരിയെ കുട്ടിയുടെ പിതാവ് കണ്ടെത്തി രക്ഷപ്പെടുത്തി. നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെയാണ് കൂലിപ്പണിക്കാരനായ യുവാവ് മകളെ രക്ഷപ്പെടുത്തി.

പീഡനത്തിനിരയായെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പരാതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് സംഭവം.

പെൺകുട്ടിയും കുടുംബവും താമസിക്കുന്ന ബാന്ദ്രയിലെ വസ്ത്രനിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളിയായ ഷാഹിദ് ഖാനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

വയനാട്ടിൽ സ്വാഭാവിക വനത്തിന് ഭീഷണിയായി മഞ്ഞ കൊന്ന

Read Next

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനും വിവാഹിതരായി