തമിഴ് ഗാനരചയിതാവ് കബിലന്‍റെ മകൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്‍റെ മകൾ തൂരിഗൈ (28) മരിച്ച നിലയിൽ. അരുമ്പാക്കം എംഎംഡിഎ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കൾ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

എംബിഎ ബിരുദധാരിയായ തൂരിഗൈ ഒരു ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് ചിത്രങ്ങൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കായി ഒരു ഡിജിറ്റൽ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ.ഐ.ടി.യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു.

2001 മുതൽ തമിഴിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലൻ. കാർത്തിക് രാജ സംഗീതം നൽകിയ ‘പിസാസ് 2’ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

Read Previous

അദാര്‍ പുനവാലയാണെന്ന വ്യാജേന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വ്യാജൻ തട്ടിയത് ഒരു കോടി

Read Next

വയനാട്ടിൽ സ്വാഭാവിക വനത്തിന് ഭീഷണിയായി മഞ്ഞ കൊന്ന