ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമർശിക്കാനോ താഴ്ത്തിക്കാട്ടാനോ ശ്രമിക്കുന്ന സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകൻ സിബി മലയിൽ. രാഷ്ട്രീയക്കൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് ചിത്രം പറയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം 16ന് തിയേറ്ററുകളിലെത്തും. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
“പേര് സൂചിപ്പിക്കുന്നതുപോെല വയലൻസ് സിനിമയല്ല കൊത്ത്. ഒരു ഇമോഷണൽ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാൻ ചെയ്ത ചില ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി.” അദ്ദേഹം കൂട്ടിച്ചേർത്തു.