ആറന്മുള ജലോത്സവത്തിൻ്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്‍റെ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.

ജലോത്സവത്തിന്‍റെ ഭദ്രദീപം സ്വാമി നിര്‍വിണ്ണാനന്ദ മഹാരാജ് പ്രകാശിപ്പിക്കും. ആന്‍റോ ആന്‍റണി എം.പി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമര്‍പ്പണം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിക്കും. സജി ചെറിയാൻ എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ പള്ളിയോട ശില്‍പിയെ ആദരിക്കല്‍ നിർവഹിക്കും.

വഞ്ചിപ്പാട്ടിലെ കലാകാരൻമാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദരിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്. പ്രസിഡന്‍റ് ഡോ.എം.ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ.എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.

Read Previous

ഭാരത് ജോഡോ യാത്ര കേരളത്തിലെത്തി; വൻ സ്വീകരണം

Read Next

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക സെപ്റ്റംബർ 20ന് പുറത്തുവിടും