മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ 20 മരണം

ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 20 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 14 പേർ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്.

താനെയിൽ മഴയ്ക്കിടെ കോൽബാദ് പ്രദേശത്തെ ഗണേഷ് പന്തലിൽ മരം വീണ് 55 കാരിയായ സ്ത്രീ മരിച്ചു. ഗണേശ വിഗ്രഹ നിമജ്ജനത്തിന്‍റെ ഭാഗമായി ആരതി നടത്തുന്നതിനിടെയാണ് പന്തലിന് മുകളിലേക്ക് കൂറ്റൻ മരം വീണത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു.

അഹമ്മദ്നഗർ ജില്ലയിൽ സൂപയിലും ബെൽവണ്ടിയിലും വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു.

Read Previous

വിഴിഞ്ഞം സമരം; സമരസമിതി സിപിഐ പിന്തുണ തേടി

Read Next

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കളി; ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍