ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ-കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലത്തീൻ സഭ.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവയ്ക്കുക, ഫോർട്ട് കൊച്ചി വരെ ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യ ചങ്ങല സൃഷ്ടിച്ചത്.
ചെല്ലാനം-തോപ്പുംപടി പ്രദേശത്ത് 17,000 ത്തോളം പേരാണ് മനുഷ്യച്ചങ്ങലയ്ക്ക് രൂപം നൽകിയത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.