ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

ബേപ്പൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എ.കെ.ജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്സ് ഫൈനൽ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി.

കോസ്റ്റ് ഗാർഡും നാട്ടുകാരും ഉടൻ തന്നെ ബോട്ടുമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൂന്നു വള്ളങ്ങളാണ് ലൂസേഴ്സ് ഫൈനലിൽ പങ്കെടുത്തത്.

Read Previous

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Read Next

എറണാകുളത്ത് 17 കി.മീ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ലത്തീന്‍ സഭ