സ്വന്തം ലേഖകൻ
അമ്പലത്തറ: വ്യാജ പാസ്പോർട്ടുപയോഗിച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ 10 വർഷത്തിന് ശേഷം കർണ്ണാടക ബജ്പെ പോലീസ് പുല്ലൂർ ഹരിപുരത്ത് പിടികൂടി.
2008-ൽ വ്യാജ പാസ്്പോർട്ടുപയോഗിച്ച് മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ്കുഞ്ഞിയെയാണ് 53, ബജ്പെ പോലീസ് പുല്ലൂർ ഹരിപുരത്ത് പിടികൂടിയത്. വ്യാജ പാസ്പോർട്ട് കേസ്സിൽ കോടതിയിൽ ഹാജരാകാതെ 10 വർഷമായി ഒളിവിലായിരുന്ന മുഹമ്മദ്കുഞ്ഞി ജില്ലയിൽ വ്യാജമേൽവിലാസത്തിലാണ് താമസിച്ചിരുന്നത്.