സിദ്ദിഖ് കാപ്പന്റെ ജാമ്യം; ടി ജി മോഹൻദാസിൻ്റെ ട്വീറ്റ് വിവാദത്തിൽ

തിരുവനന്തപുരം: രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് മടങ്ങാം.

സിദ്ദിഖ് കാപ്പന്‍റെ ജാമ്യത്തിന്‍റെ പശ്ചാത്തലത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹന്‍ദാസ് നടത്തിയ ട്വീറ്റ് വിവാദത്തില്‍. പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നു എന്നാണ് ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്ക് റിപ്പോര്‍ട്ടിംഗിനായി പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും കലാപം സൃഷ്ടിക്കാൻ ഹത്രാസിലേക്ക് പോയെന്നും ആരോപിച്ച് യുപി പോലീസാണ് കാപ്പന് മേല്‍ യുഎപിഎ ചുമത്തി കേസെടുത്തത്.

K editor

Read Previous

ജീസസ് യഥാർത്ഥ ദൈവം; രാഹുല്‍ ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി

Read Next

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ ; നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യണമെന്ന് ജിസിസി