മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

കൊച്ചി: ഫോർട്ടുകൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതിനെ തുടർന്ന് നാവിക പരിശീലന കേന്ദ്രത്തിൽ പൊലീസ് പരിശോധന.

ബാലിസ്റ്റിക് വിദഗ്ദ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ഫോർട്ടുകൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ് പരിശോധന നടത്തുന്നത്.

ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. കടലിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. സെബാസ്റ്റ്യന്റെ ചെവിയിലാണ് വെടിയേറ്റത്.

Read Previous

ഹാജി അലി ദർഗയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കും

Read Next

ജീസസ് യഥാർത്ഥ ദൈവം; രാഹുല്‍ ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി