‘കൊത്ത്’ നേരത്തെയെത്തും; സെപ്റ്റംബര്‍ 16ന് റിലീസ്

സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്തിന്റെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 23 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ റിലീസ് തിയതി. എന്നാൽ, ചിത്രം നേരത്തെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 16ന് കൊത്ത് റിലീസ് ചെയ്യുമെന്ന് നടൻ ആസിഫ് അലി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സൈഗാൾ പാടുകയാണ്’ എന്ന ചിത്രമാണ് സിബി മലയിൽ അവസാനമായി സംവിധാനം ചെയ്തത്.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

K editor

Read Previous

എ.കെ.ജി. സെൻ്റർ കേസ് പ്രതിയെ കിട്ടിയത്, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ: ടി. സിദ്ദീഖ്

Read Next

ചിമ്പുവിൻ്റെ ‘വെന്ത് തണിന്തത് കാട്’ സെപ്റ്റംബർ 15 ന് പുറത്തിറങ്ങും