എ.കെ.ജി. സെൻ്റർ കേസ് പ്രതിയെ കിട്ടിയത്, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ: ടി. സിദ്ദീഖ്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന വാർത്തകൾക്കിടെ സി.പി.ഐ.എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതിയെ കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിന് ഇത്ര പേടിയാണോയെന്നും പരിഹാസരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ സിദ്ദിഖ് ചോദിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നപ്പോഴാണ് എ.കെ.ജി സെന്ററിന് പടക്കമെറിഞ്ഞതെന്നും ടി. സിദ്ദീഖ് ആരോപിച്ചു.

‘മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ എ.കെ.ജി സെന്ററിന് പടക്കമെറിയുന്നു, ”ആളെ കിട്ടില്ല, സുകുമാര കുറുപ്പ് കേസിന് സമാനമെന്ന് ഇ.പി. ജയരാജന്‍.”
ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നു, ദാ- കെടക്കുന്നു പ്രതി..
ഇങ്ങനെയങ്ങ് പേടിച്ചാലോ..’ എന്നാണ് സിദ്ദീഖ് പറഞ്ഞത്.

K editor

Read Previous

എലിസബത്ത് രാജ്ഞിയുടെ വിയോഗം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

Read Next

‘കൊത്ത്’ നേരത്തെയെത്തും; സെപ്റ്റംബര്‍ 16ന് റിലീസ്