ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാവ സുരേഷിന് വീട് നൽകാമെന്ന മന്ത്രി വിഎൻ വാസവന്‍റെ ഉറപ്പ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പാമ്പുകടിയേറ്റ് സുരേഷ് ചികിത്സയിലിരിക്കെയായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതേതുടർന്ന് ഭൂമിയുടെ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു.
കേരളം എറ്റെടുത്ത പ്രഖ്യാപനം പിന്നീട് എന്തായെന്നുള്ളതിൽ വ്യക്തത ഇല്ലാതായി. എന്നാൽ ഇപ്പോൾ സുരേഷിന്റെ വീട് നിർമ്മാണത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് മന്ത്രി വാസവൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്.
വാവസുരേഷിന്‍റെ വീടിന്‍റെ പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞാലുടൻ പണി തുടങ്ങാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഓണം വാവ സുരേഷും കുടുംബവും സ്വന്തം വീട്ടിൽ തന്നെ ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു.