ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ പിന്തുണ. സെപ്റ്റംബർ 14ന് മൂലമ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസി അധ്യക്ഷനും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്‌തു. ബഹുജന ജാഥ 18ന് വിഴിഞ്ഞത്ത് എത്തും.
വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം ഇന്ന് 26-ാം ദിവസത്തിലേക്ക് കടന്നു. പുരോഹിതർ ഉൾപ്പെടെ ആറുപേരാണ് ഉപവാസമിരിക്കുന്നത്. തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കൊച്ചിയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കൊച്ചി, ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ വൈകിട്ട് നാലിന് ചെല്ലാനം മുതൽ ബീച്ച് റോഡ് തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റർ നീളമുള്ള മനുഷ്യച്ചങ്ങല തീർക്കും.