കന്നുകാലികൾക്കായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കാൻ ഛത്തീസ്ഗഡ് സർക്കാർ

ഛത്തീസ്ഗഡ്: സംസ്ഥാനത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൗരന്മാർക്കായി നടത്തുന്ന ഹെൽത്ത് ക്ലിനിക്കുകളുടെ മാതൃകയിൽ കന്നുകാലികൾക്ക് വൈദ്യസഹായം നൽകുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾക്കായി ഛത്തീസ്ഗഡ് സർക്കാർ ഒരു പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇക്കാര്യത്തിൽ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ചീഫ് സെക്രട്ടറി അമിതാഭ് ജെയിനിന് നിർദ്ദേശം നൽകി.

‘മുഖ്യമന്ത്രി ഗോവൻഷ് മൊബൈൽ ട്രീറ്റ്മെന്‍റ് യോജന’യുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലും മൃഗഡോക്ടർമാരുള്ള ഒന്നോ രണ്ടോ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിക്കും.

Read Previous

ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണം; വി.മുരളീധരൻ

Read Next

വിഴിഞ്ഞം സമരത്തിന് പിന്തുണ നൽകി കെസിബിസി