ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ റദ്ദാക്കി. സെപ്റ്റംബർ 17, 18 തീയതികളിൽ ഹരിയാനയിലെ ഗുരുഗ്രാമിലാണ് കുനാൽ കമ്രയുടെ പരിപാടി നടക്കേണ്ടിയിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് കുനാൽ കമ്ര പരിപാടി അവതരിപ്പിക്കുന്നതെന്ന് വിഎച്ച്പി ആരോപിച്ചു. കുനാൽ തന്‍റെ പരിപാടിയിലൂടെ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പരിഹസിക്കുകയാണെന്നും അതിനാൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്നും സംഘാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേ തുടര്‍ന്നാണ് കുനാല്‍ കമ്ര ലൈവ് എന്ന് പേരിട്ട പരിപാടി സംഘാടകരായ സ്റ്റുഡിയോ സോ ബാര്‍ റദ്ദാക്കിയത്. കുനാൽ കമ്രയുടെ പരിപാടിക്കെതിരെ ബജ്റംഗ്ദളും പ്രതിഷേധിച്ചിരുന്നു, പരിപാടി നടത്തുന്നതിനെതിരെ വിഎച്ച്പി ഗുരുഗ്രാം ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കുനാൽ കമ്രയുടെ പരിപാടിക്ക് അനുമതി നൽകിയാൽ ജില്ലയിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.
പരിപാടി റദ്ദാക്കിയതിന് പിന്നാലെ അധികാരികളെ പരിഹസിച്ച് കുനാല്‍ കമ്ര രംഗത്ത് വന്നു. ‘അയാള്‍ നമ്മുടെ സംസ്‌ക്കാരത്തെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ പറയുന്നു, അയാള്‍ നമ്മുടെ ദൈവങ്ങളെ പരിഹസിക്കുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, ഞങ്ങളുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ല, എന്നാല്‍ ഈ പരിപാടി ഞങ്ങളുടെ സമാധാനം ഇല്ലാതാക്കുന്നതാണ്. ഞങ്ങള്‍ 12 പേര്‍ക്ക് ഈ ഷോ നടക്കുന്നതിനോട് താല്‍പര്യമില്ല, 500 പേര്‍ പരിപാടി കാണാനായി ടിക്കറ്റ് എടുത്തിട്ടുണ്ട്. അപ്പോള്‍ അധികാരികള്‍ എന്ത് ചെയ്യണം ( 10 മാര്‍ക്കിനുളള യു പി എസ് സി ചോദ്യം)’ എന്നാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.