വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല; കേരള സര്‍വകലാശാലാ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാത്തതിന് കേരള സര്‍വകലാശാലയിലെ വിവരാവകാശവിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി.രാഘവന് വിവരാവകാശ കമ്മിഷന്‍ 25000 രൂപ പിഴ ചുമത്തി. കേരള സർവകലാശാല സൈക്കോളജി വിഭാഗം മുൻ പ്രസിഡന്‍റായ ഇമ്മാനുവൽ തോമസ് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ്.

2018 മാർച്ചിൽ വിരമിച്ച ഇമ്മാനുവൽ തോമസിനെ കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് 2020 ജൂൺ 25ന് സർവകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ കാരണങ്ങൾ ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ വിവരാവകാശ അപേക്ഷ പരിഗണിച്ച അധികൃതർ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു.

പരാതി അന്വേഷിച്ച അന്നത്തെ അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ വിന്‍സണ്‍ എം പോൾ സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു.

K editor

Read Previous

മിഷന്‍ 2024; കേന്ദ്രമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും തിരഞ്ഞെടുപ്പ് ചുമതല നൽകി ബിജെപി

Read Next

ഗുരുവിന്റെ നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമന്ന് പിണറായി വിജയന്‍