ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവികരിക്കാൻ 450 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് യുഎസ് വിശദീകരണം.
ട്രംപ് ഭരണകൂടം നിർത്തലാക്കിയ നടപടിയാണ് ബൈഡൻ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാകിസ്താൻ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി നിർത്തലാക്കിയത്. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ യുദ്ധം നടത്തിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കിയെന്നും സഹായം ഇനിയില്ലെന്നുമായിരുന്നു നടപടിക്ക് പിന്നാലെയുള്ള ട്രംപിന്റെ ട്വീറ്റ്
15 വര്‍ഷം കൊണ്ട് അമേരിക്ക വിഡ്ഢിയെ പോലെ 33 മില്ല്യണ്‍ഡോളര്‍ പാകിസ്താന് നല്‍കിയെന്നും കളവും വഞ്ചനയും മാത്രമാണ് തങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്നും ട്രംപ് അന്ന് വിമർശനമുയർത്തി. അതേസമയം പാകിസ്താൻ ഒരു പ്രധാന തീവ്രവാദ വിരുദ്ധ പങ്കാളിയാണെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. യുഎസ്-പാകിസ്താൻ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ് എഫ് 16 വിമാനങ്ങളെന്നും യുഎസ് വിലയിരുത്തി.