ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നവർ ആദരിക്കപ്പെടും: എം.ഏ. ബേബി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റുകാർക്ക് അർഹതപ്പെട്ടവർ സമ്മാനിക്കുന്ന  പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങാൻ സന്തോഷത്തോടെ എത്തുമെന്ന് സിപിഎം കേന്ദ്രക്കമിറ്റിയംഗമായ മുൻമന്ത്രി കെ.കെ. ശൈലജ. ഇടതുപക്ഷ സംസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ പ്രഖ്യാപിച്ച അവാർഡുകൾ  നിരസിച്ച പാരമ്പര്യം മുമ്പും കമ്മ്യൂണിസ്റ്റുകൾക്കുണ്ടെന്ന് നോർത്ത് കോട്ടച്ചേരി റെഡ്സ്റ്റാർ യൂത്ത് സെന്ററിന്റെ കൂർമ്മൽ എഴുത്തച്ഛൻ പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് ശൈലജ പറഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.ഏ. ബേബിയാണ്  ശൈലജക്ക് പുരസ്ക്കാരം സമ്മാനിച്ചത്. കൂർമ്മൽ എഴുത്തച്ഛൻ പുരസ്ക്കാരം കെ.കെ. ശൈലജയ്ക്ക് സമർപ്പിച്ചതിലൂടെ കാഞ്ഞങ്ങാട്ടുകാരും  കൂർമ്മൽ എഴുത്തച്ഛനും  ആദരിക്കപ്പെട്ടതായി എം.ഏ. ബേബി പറഞ്ഞു. പാർട്ടിയാണ് കമ്മ്യൂണിസ്റ്റുകാരെ ചുമതല ഏൽപ്പിക്കുന്നത്. ഭരണ തലത്തിലായാലും പാർട്ടി തലത്തിലായാലും അതിന് മാറ്റമില്ല.

ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവ്വഹിക്കാൻ ചുമതലപ്പെട്ടവർ തയ്യാറാവുമ്പോൾ പാർട്ടിയും ഇടതുമുന്നണിയും സർവ്വവിധ പിന്തുണയും നൽകും. ഇപ്രകാരം കോവിഡ് പ്രതിരോധ കാലത്തെ അതിജീവിക്കാൻ ശൈലജയ്ക്ക്  ഭരണസംവിധാനത്തിലും കഴിഞ്ഞത് പാർട്ടിയും ജനങ്ങളും നൽകിയ കരുത്തിലാണ്.

ഇതൊന്നും വ്യക്തി കേന്ദ്രീകൃത വിജയങ്ങളായി കാണുന്നില്ല, കൂർമ്മൽ എഴുത്തച്ഛൻ പുരസ്്ക്കാരം ശൈലജയ്ക്ക് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എം.ഏ. ബേബി പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് പി.വി. ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. ഡോ. സി. ബാലൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ഇ. പത്മാവതി, സിപിഎ ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. രമേശൻ, ഏരിയ സെക്രട്ടറി അഡ്വ. രാജ്മോഹൻ, ഏരിയസമിതിയംഗങ്ങളായ എ. പൊക്ലൻ, ശിവജി വെള്ളിക്കോത്ത്, കെ. സബീഷ്, ലോക്കൽ കമ്മിറ്റിയംഗം സുനിൽ, ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് എ. ഹമീദ്ഹാജി, സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമത് ഹാജി പാലക്കി, ബാലസംഘം ഏരിയാ  പ്രസിഡണ്ട് പി. സ്നേഹ, സിപിഎ ബ്രാഞ്ച് സെക്രട്ടറി എം.വി. ദിലീപ്, ക്ലബ്ബ് ട്രഷറർ എ.വി. രത്ന എന്നിവർ പ്രസംഗിച്ചു.

LatestDaily

Read Previous

യുവതിയുടെ ആത്മഹത്യ: ഭർത്താവിനെയും മാതാവിനെയും പ്രതിചേർക്കും 

Read Next

‘ഗൗരിയെ കുറിച്ച് ഞാൻ സംസാരിച്ചില്ലെങ്കിൽ എന്നെയോർത്ത് അമ്മ ലജ്ജിക്കും’