ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: എം ഡി എം ഏയുമായി പിടികൂടിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു . ഉത്രാട നാൾ വൈകുന്നേരം 6 മണിക്കാണ് ഉപ്പള സ്വദേശിയായ യുവാവ് കാറിൽ എംഡി എം എ കടത്തുന്നതിനിടെ ചന്തേര പോലീസിന്റെ പിടിയിലായത്. ചെറുവത്തൂർ കൊവ്വലിൽ ചന്തേര എസ്.ഐ എം.വി ശ്രീദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഉപ്പള നയാ ബസാറിലെ അബ്ദുൾ റഹ്മാന്റെ മകൻ ഇബ്ദീൻ കുഞ്ഞിയെന്ന ഇർഷാദ് 32,25 ഗ്രാം എം.ഡി എം ഏയുമായി പിടികൂടിയത്. കാസർകോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് കെ എൽ 60 എൻ 2871 നമ്പർ കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം പോലിസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു . കാറിനകത്ത് നിന്നും 50000 രൂപയും കണ്ടെടുത്തു. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പോലീസ് ജീപ്പിൽ കയറ്റിയ യുവാവ് ജീപ്പിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു . ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ, സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവർ ചേർന്ന് പിലിക്കോട് പഞ്ചായത്ത് കാര്യാലയത്തിന് സമീപം പ്രതിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. കർണ്ണാടക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിൽ ഇർഷാദിനെതിരെ മയക്ക് മരുന്ന് കേസുകളുണ്ട്.