ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഉറങ്ങാൻ കിടന്ന ആളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മടിക്കൈ ആലയിയിലെ കൂക്കള വളപ്പിൽ കുഞ്ഞിരാമനാണ് 60, തൂങ്ങിമരിച്ചത്. രണ്ട് പെൺമക്കളുടെ വിവാഹ ശേഷം ഭാര്യ ഇന്ദിരയും കുഞ്ഞിരാമനും മാത്രമായിരുന്ന വീട്ടിൽ.

രാവിലെ ഭാര്യ ഉറക്കമുണർന്നപ്പോൾ ഭർത്താവിനെ കണ്ടില്ല. അന്വേഷണത്തിൽ കുളിമുറിയിൽ ഉടുമുണ്ടിൽ  കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

മക്കൾ: സുമ.കെ.വി, സീമ. കെ.വി. മരുമക്കൾ: ഗോപി, മോഹനൻ. എൻ.എൻ. സഹോദരങ്ങൾ: തമ്പായി, പരേതനായ ചന്തു. പരേതൻ റിട്ട സ്കൂൾ പ്യൂണാണ്.

Read Previous

മന്ത്രി ഉദ്ഘാടനം ചെയ്ത കാന്റീൻ വിവാദത്തിൽ

Read Next

ആത്മഹത്യ ചെയ്ത റംസീനയുടെ ഫോൺ പരിശോധിക്കുന്നു