മികച്ച പ്രതിപക്ഷത്തെയാണ് രണ്ട് പിണറായി സര്‍ക്കാരിനും ലഭിച്ചത്: എ.എന്‍. ഷംസീര്‍

കണ്ണൂര്‍: പിണറായി സർക്കാരിന്റെ രണ്ട് ടേമുകളിലും മികച്ച പ്രതിപക്ഷത്തെയാണ് ലഭിച്ചതെന്ന് സ്പീക്കർ സ്ഥാനാർത്ഥി എ.എൻ ഷംസീർ. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം സാധ്യമായ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലും സഭയ്ക്കകത്ത് എം.എല്‍.എ ആയുമുള്ള പ്രകടനം മാത്രം വിലയിരുത്തിയ ശേഷം സ്പീക്കർ ആയാൽ എങ്ങനെയിരിക്കും എന്ന കാര്യത്തിൽ മുന്‍വിധികളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഫ്‌ളോറിനകത്ത് പരസ്പരം വഴക്കിട്ടാലും, അതിനുശേഷം ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെയും രണ്ടാം പിണറായി സർക്കാരിന്റെയും കാലത്ത് നല്ല പ്രതിപക്ഷനിര തന്നെയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതേസമയം, ഭരണപക്ഷവും ശക്തമാണ്. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും കടന്നാക്രമിക്കാനും ഉള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്’, അദ്ദേഹം പറഞ്ഞു.

Read Previous

ഇന്ത്യക്ക് മുന്നിൽ ഒളിംപിക്സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്

Read Next

തൃശൂരില്‍ അംഗപരിമിതയായ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം