ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാറ്റ്‌ന: മദ്യക്കുപ്പികള്‍ കുപ്പിവളകളാക്കി മാറ്റാൻ ബിഹാര്‍ സർക്കാർ. നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ് തീരുമാനം. ജീവിക എന്നറിയപ്പെടുന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ നിന്ന് ഗ്ലാസ് വളകൾ നിർമ്മിക്കാൻ ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
“റെയ്ഡിനിടെ പിടിച്ചെടുത്ത അനധികൃത മദ്യക്കുപ്പികൾ നേരത്തെ ചതച്ച് മാലിന്യമായി കണക്കാക്കിയിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ കുപ്പികൾ ഗ്ലാസ് വളകൾ നിർമ്മിക്കാൻ പരിശീലനം നേടിയ ജീവിക പ്രവർത്തകർക്ക് നൽകും. പാറ്റ്നയിൽ ഒരു ഗ്ലാസ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനും വള നിർമ്മാണത്തിൽ പരിശീലനത്തിനായി ‘ജീവിക’ സ്ത്രീകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിനും സംസ്ഥാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്,” ബിഹാർ എക്സൈസ് കമ്മീഷണർ ബി കാർത്തികേ ധൻജി പറഞ്ഞു.
റെയ്ഡിനിടെ പിടിച്ചെടുത്ത മദ്യക്കുപ്പികൾ നേരത്തെ തകർത്ത് പിന്നീട് മാലിന്യമായി മാറിയതിനെ തുടർന്നാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ 2016 ലെ മദ്യനിരോധനം ടൂറിസം ഉൾപ്പെടെയുള്ള എല്ലാറ്റിനെയും ബാധിച്ചുവെന്നും ആ സാഹചര്യത്തിൽ പുതിയ തീരുമാനം എങ്ങനെ ലാഭകരമാകുമെന്നും വ്യവസായികൾ ചോദിച്ചു.