രാഹുലിന്റെ ഭാരത് ജോഡോ പദയാത്ര; ഇന്ന് മൂന്നാം ദിനം

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ പദയാത്ര’ ഇന്ന് മൂന്നാം ദിവസം. രാവിലെ ഏഴിന് നാഗർകോവിൽ സ്കോട്ട് കോളേജിൽ നിന്നാരംഭിച്ച പദയാത്ര രാവിലെ 10.30ന് വിശ്രമിക്കാനായി പുലിയൂർ കുറിച്ചിയിൽ തങ്ങും. തുടർന്ന് വൈകീട്ട് നാലിന് പദയാത്ര പുനരാരംഭിച്ച് ഏഴിന് മുളകുംമൂട് സമാപിക്കും.

യാത്രയുടെ ഒഴിവുസമയങ്ങളിൽ രാഹുൽ ഗാന്ധി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖരുമായും സാധാരണക്കാരുമായും സംവദിക്കും. ഇന്ന് ഉച്ചയ്ക്ക് രാഹുൽ മാധ്യമങ്ങളെ കാണും.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുകയാണ് പദയാത്രയുടെ ലക്ഷ്യം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് കന്യാകുമാരിയിൽ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിലെ പ്രാർത്ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

Read Previous

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

Read Next

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്