ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിന് സമീപം പെരുമാതുറയിൽ ബോട്ടപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വർക്കല രാമന്തളി സ്വദേശി അബ്ദുൾ സമദിന്റെ (50) മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതോടെ പെരുമാതുറയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വർക്കല സ്വദേശി ഷാനവാസ്, നിസാം എന്നിവരും മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ (19), മുഹമ്മദ് മുസ്തഫ (16) എന്നിവരെയും കാണാതായിട്ടുണ്ട്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോട്ട് പെട്ടെന്നുള്ള കാറ്റിലും മഴയിലും തകർന്ന് മുങ്ങുകയായിരുന്നു. ചെറുവള്ളങ്ങൾ ബോട്ടിലുണ്ടായിരുന്ന മത്സ്യവുമായി മടങ്ങിയ ഉടനെയാണ് ദുരന്തമുണ്ടായത്.