എല്ലാ വകുപ്പിലും വലിയ കാറുകള്‍ ആവശ്യമില്ല; കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾക്ക് പുതിയ കാറുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. എല്ലാവർക്കും വലിയ കാറുകൾ ആവശ്യമില്ല. യാത്ര ചെയ്യുന്ന ദൂരം കൂടി പരിഗണിച്ച ശേഷമേ ഇനി വാഹനങ്ങൾ അനുവദിക്കൂ. നിലവില്‍ എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനവകുപ്പ് ഉടൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ കൈവിടില്ലെന്നും സർക്കാർ അതിനെ സംരക്ഷിക്കുന്നത് തുടരുമെന്നും ധനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, കെ.എസ്.ആർ.ടി.സി ധനകാര്യ മാനേജ്മെന്‍റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കെ.എസ്.ആർ.ടി.സിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ടെന്നും എന്നാൽ കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

K editor

Read Previous

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Read Next

ഡൽഹിയിൽ പോയത് രാഷ്ട്രീയ ചർച്ചകൾക്കോ? ബസന്ത് സോറന്റെ മറുപടി വിവാദത്തിൽ