ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : അഭിഭാഷകർക്കും മാധ്യമ പ്രവർത്തകർക്കും എഫ്. ഐ. ആർ വിലക്കേർപ്പെടുത്തിയ, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതി ടൈപ്പിസ്റ്റ് ദിനേശനെ കാസർകോട് ജുഡീഷ്യൽ മജിസ്ത്രേട്ട് രണ്ടാം കോടതിയിലേക്ക് സ്ഥലം മാറ്റി.
കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടിന്റെ ഉത്തരവനുസരിച്ചാണ് സ്ഥലം മാറ്റം.
കഴിഞ്ഞ 8 വർഷക്കാലം തുടർച്ചയായി ഈ രണ്ടാം കോടതിയിൽ ജോലി ചെയ്തു വരുന്ന ദിനേശൻ സ്വന്തമായി എടുത്ത തീരുമാനമാണ് കേസ്സ് രേഖകളും, പ്രാഥമിക വിവര റിപ്പോർട്ടുകൾക്കും ആർക്കും പരിശോധിക്കാൻ നൽകാൻ കഴിയില്ല എന്നത്.
ഇതുമൂലം വക്കീലൻമാർക്കും, വക്കീൽ ഗുമസ്ഥൻമാർക്കും അവരുടെ ജോലിയിലുണ്ടായിട്ടുള്ള തടസ്സങ്ങൾ ദുസ്സഹയിരുന്നു.
സംഭവം ഹൊസ്ദുർഗ് ബാർ അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും വക്കീലൻമാരുടെ ഈ പൊതുപ്രശ്നത്തിൽ ബാർ സംഘടന തികഞ്ഞ മൗനത്തിലായിരുന്നു.
ഇതേ തുടർന്ന് ഇടതു അനുകൂല അഭിഭാഷക സംഘടന ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടിന് നേരിട്ട് പരാതി നൽകിയിരുന്നു.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതി ബെഞ്ച് ക്ലാർക്ക് കൃഷ്ണനെയും ,കോപ്പി ക്ലർക്ക് അരയി സ്വദേശിനി സുനിതയേയും കാസർകോട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.