ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാലിക്കടവ്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി.
ചന്തേര പോലീസ് സ്റ്റേഷൻ റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ്സുകളിൽ 12 പരാതിക്കാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്.
മഞ്ചേശ്വരം എംഎൽഏ, എം.സി. ഖമറുദ്ദീൻ ഒന്നാം പ്രതിയും, തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് മുൻ പ്രസിഡണ്ടും, ഫാഷൻ ഗോൾഡ് മാനേജിങ്ങ് ഡയറക്ടർ ടി.കെ. പൂക്കോയോ തങ്ങൾ രണ്ടാം പ്രതിയുമായി ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സുകളിലാണ് ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ടി. മധുസൂദനൻ നായർ, എസ്.ഐമാരായ പുരുഷോത്തമൻ, സുരേഷ്, എസ്എസ്ബി ഉദ്യോഗസ്ഥൻ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ മുതൽ ചന്തേര പോലീസ് സ്റ്റേഷനിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങിയത്.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സുകളിൽ സംസ്ഥാന ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ 3 സ്ക്വാഡുകളാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി, കെ.കെ. മൊയ്തീൻകുട്ടിയാണ് സംഘത്തലവൻ.
കഴിഞ്ഞ ദിവസം ചന്തേരയിൽ 26 കേസ്സുകൾ കൂടി റജിസ്റ്റ്് ചെയ്തതോടെ ഖമറുദ്ദീനെതിരെയുള്ള കേസ്സുകളുടെ എണ്ണം 55 ആയി.