ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: സഹകരണ മന്ത്രിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എൻ വാസവൻ രാജകുടുംബാംഗം സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി നൽകി. ഓണത്തോടനുബന്ധിച്ചാണ് ഉത്രാടക്കിഴി തുക മന്ത്രി നൽകിയത്. വരും വർഷങ്ങളിൽ തുക വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
മുൻകാലങ്ങളിൽ, കുടുംബത്തിലെ സ്ത്രീകൾക്ക് കൊച്ചി രാജാവ് ഓണക്കാലത്ത് നൽകിയ സമ്മാനമായിരുന്നു ഉത്രാടക്കിഴി. പഴയ രാജവംശത്തിന്റെ പിൻഗാമിയായതിനാലാണ് സൗമ്യവതിക്ക് സർക്കാർ ഉത്രാട കിഴി നൽകുന്നത്.