കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിന് ബോംബേറ്്

പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസിന് നേരെ ബോംബേറ്.

സ്‌ഫോടനത്തില്‍ ഓഫീസിന്റെ വാതിലും ജനലുകളും  കോണ്‍ക്രീറ്റും തകര്‍ന്നു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലിനാണ് കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന പി. ഭരതന്‍ സ്മാരക മന്ദിരത്തിന് നേരെ ബോംബെറിഞ്ഞത്. വാഹനത്തിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നു.

സ്‌ഫോടനത്തില്‍ ഓഫീസിന്റെ മുൻവശത്തെ കട്ടിളയുള്‍പ്പെടെയുള്ള വാതിലും ജനാലകളും തകര്‍ന്നു. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്തുനിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എടക്കാടന്‍ വിജയന്‍ പോലീസില്‍ പരാതി നല്‍കി.

Read Previous

ഫാഷൻ ഗോൾഡ് ജിഎസ്ടി തട്ടിപ്പ് അന്വേഷണം ശാസ്ത്രീയ രീതിയിൽ

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പു കേസുകളിൽ രൈംബ്രാഞ്ച് മൊഴിയെടുപ്പ് തുടങ്ങി