മലയാളത്തിൽ ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ ആശംസകൾ നേർന്നു. സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ട്വീറ്റ് –

“എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ.”

“ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ”– പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

K editor

Read Previous

കോഴിക്കോട്ട് പോലീസിന്റെ ‘ഓപ്പറേഷന്‍ റോമിയോ’; 32 കേസുകള്‍

Read Next

ഇന്ന് ബാങ്ക് അവധി; ബിവറേജസ് തുറക്കില്ല, ബാറുകള്‍ തുറക്കും