ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുസ്്ലീം ലീഗ് എംഎൽഏ, എം.സി. ഖമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ച് വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ രീതിയിൽ തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി വന്ന പരാതികളുൾപ്പെടെ എല്ലാ കേസ്സുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ ഫാഷൻ ഗോൾഡിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പ് നടത്തിയതിന് ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഏയുൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാൻ നോട്ടീസ് നൽകി.
ജ്വല്ലറിയിൽ സ്വർണ്ണം വിറ്റു കിട്ടിയ വകയിൽ നികുതിയും പിഴയും ഉൾപ്പെടെ 1,39,506 രൂപ പയ്യന്നൂരിലെ ഫാഷൻ ഗോൾഡ് ശാഖയിൽനിന്ന് ജിഎസ്ടി വകയിൽ അടക്കാനുണ്ട്. പലതവണ നോട്ടീസ് നൽകിയിട്ടും, തുക അടച്ചില്ല.
കാസർകോട്ട് ഖമർ ഫാഷൻ ഗോൾഡും 84,52,744 രൂപയും, ചെറുവത്തൂർ ന്യൂ ഫാഷൻ ഗോൾഡ് 57,03,067 രൂപയും അടക്കാനുണ്ട്. മൊത്തം 1,43,25,337 രൂപയാണ് നികുതിയിനത്തിൽ ഫാഷൻ ഗോൾഡ് ജിഎസ്ടിയിൽ അടക്കാനുള്ളത്.
ചരക്ക് സേവന നികുതി വിഭാഗം എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.