കാസർകോട്ട് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് കാഞ്ഞങ്ങാട്ട് ബൈക്ക് കവർന്നു

കാഞ്ഞങ്ങാട്: കാസർകോട്ട് നിന്ന് മോഷ്ടിച്ച മോട്ടോർ ബൈക്ക് കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച്, കാഞ്ഞങ്ങാട്ട് നിന്നും മറ്റൊരു ബൈക്ക് കവർച്ച ചെയ്തു.

പ്രൈവറ്റ് ബസ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹി ശങ്കർ നായിക്കിന്റെ കാസർകോട് പഴയ ബസ്്സ്റ്റാന്റ്, പരിസരത്തെ കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് രണ്ട് ദിവസം മുമ്പ് മോഷണം പോയത്.

സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്, ഇന്നലെ ബൈക്ക് കാഞ്ഞങ്ങാട് പഴയ എൽഐസി ഓഫീസിന് സമീപം ഉപേക്ഷിച്ച്, ഇവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കുമായി മോഷ്ടാവ്  കടന്നുകളഞ്ഞത്.

ശങ്കർനായിക്കിന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും, കാഞ്ഞങ്ങാട് നിന്നും മോഷണം പോയ ബൈക്കിനെക്കുറിച്ച് സൂചനയില്ല.

സമാന രീതിയിൽ മോഷണം നടത്തി നേരത്തെ പിടിയിലായ തെക്കിൽ സ്വദേശിയായ യുവാവാണ് മോഷണത്തിന് പിന്നിലെന്ന സംശയത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

ഒരിടത്തുനിന്നും ബൈക്ക് മോഷ്ടിച്ച് ശേഷം ഈ ബൈക്ക് മറ്റൊരിടത്ത് ഉപേക്ഷിച്ച് ഇവിടെ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്നുകളയൽ വിനോദമാക്കിയ യുവാവിനെയാണ് പോലീസ് തിരയുന്നത്.

Read Previous

കല്ലൂരാവി വീടാക്രമണം; 4 പേർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്

Read Next

ഫാഷൻ ഗോൾഡ് ജിഎസ്ടി തട്ടിപ്പ് അന്വേഷണം ശാസ്ത്രീയ രീതിയിൽ