തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി

തിരുവോണത്തോണി തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പുറപ്പെട്ട് ആറന്മുളയില്‍ എത്തി. തിരുവോണത്തോണിയിൽ നിന്ന് കൊണ്ടുവരുന്ന വിഭവങ്ങൾ ഉപയോഗിച്ച് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയ്യാറാക്കും. തിരുവോണത്തോണി വരുന്നത് കാണാൻ വലിയ തിരക്കായിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ഇത്തവണ തിരുവോണത്തോണിയെ സ്വാഗതം ചെയ്തത്.

സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ചെ ആറന്മുള ക്ഷേത്രകടവില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ ഓണ വിഭവങ്ങളുമായാണ് തിരുവോണത്തോണി കാട്ടൂരിൽ നിന്ന് പുറപ്പെട്ടത്.

Read Previous

സർക്കാർ നയത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞത്ത് ഇന്ന് നിരാഹാര സമരം

Read Next

സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യാപക സൈബര്‍ ആക്രമണം