ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീൻപിടിത്തം കഴിഞ്ഞു ബോട്ടിൽ തിരിച്ചുവരുമ്പോൾ ചെവിക്കാണ് വെടിയേറ്റത്. ഫോർട്ട് കൊച്ചി നേവി ക്വാർട്ടേഴ്സിനു സമീപമായിരുന്നു സംഭവം. ഇവിടെ നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ബോട്ടിൽനിന്നും വെടിയുണ്ട കണ്ടെത്തി. പരുക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Read Previous

കേരള ഹൗസിലെ ഓണാഘോഷത്തില്‍ വിവേചനമെന്ന് ആക്ഷേപം

Read Next

ബെംഗളൂരു വെള്ളക്കെട്ടിൽ; ട്രാക്ടറിൽ കയറി ജോലിക്ക് പോയി ജനങ്ങൾ