കേരള ഹൗസിലെ ഓണാഘോഷത്തില്‍ വിവേചനമെന്ന് ആക്ഷേപം

ഡല്‍ഹി: ഡൽഹിയിലെ കേരള ഹൗസിൽ നടന്ന ഓണാഘോഷത്തിൽ വിവേചനമെന്ന് ആരോപണം. കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജീവ് ചന്ദ്രശേഖരനെയും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഓണാഘോഷത്തിന് സെലിബ്രിറ്റികളെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമാകുന്നത്. കേരള ഹൗസിലെ റസിഡന്‍റ് കമ്മീഷണറും കൺട്രോളർ ഓഫ് കേരള ഹൗസും അതിഥികൾക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിമാരെ ക്ഷണിച്ചതെന്നാണ് കേരള ഹൗസിൽ നിന്നുള്ള വിശദീകരണം. കേരള ഹൗസിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതോടെയാണ് വിവേചന ആരോപണം ഉയർന്നത്.

K editor

Read Previous

വകുപ്പുകള്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ അട്ടിമറിച്ചെന്ന് ധനകാര്യവകുപ്പ്

Read Next

ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽവച്ചു വെടിയേറ്റു