രണ്‍ബീര്‍ മതവികാരം വ്രണപ്പെടുത്തി; ക്ഷേത്രത്തില്‍ നിന്ന് താരദമ്പതികളെ വിലക്കി ബജ്‌റംഗ്ദള്‍

മുംബൈ: ബീഫിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍ബീര്‍-ആലിയ ദമ്പതികളെ ക്ഷേത്രത്തില്‍ കേറുന്നതില്‍ നിന്ന് വിലക്കി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് ഇരുവരേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിലക്കിയത്. ബജ്റംഗ്ദള്‍ പ്രാദേശിക നേതാവായ അങ്കിത് ചൗബേയുടെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു താരദമ്പതികളെ വിലക്കിയത്.

2011ല്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയ ബീഫിനെ കുറിച്ചുള്ള പരാമര്‍ശത്തെ ഉയര്‍ത്തിപ്പിടിച്ചാണ് 2022ല്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നേരത്തെ രണ്‍ബീര്‍ നായകനായ ബ്രഹ്മാസ്ത്ര നിരോധിക്കണമെന്ന ആവശ്യവുമായും ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.

Read Previous

നിയമനം റദ്ദാക്കല്‍; എം.ജി സര്‍വകലാശാലയും, രേഖാ രാജും സുപ്രീംകോടതിയിൽ

Read Next

ഇന്ത്യക്കാർ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നുവെന്ന് റിപ്പോർട്ട്