സ്വന്തം ജ്യേഷ്ഠനെ പോലെ; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മമ്മൂട്ടിക്ക് ജന്മിനാശംസകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ. കൂടെ പിറന്നിട്ടില്ലെങ്കിലും കർമ്മം കൊണ്ട് മമ്മൂട്ടി തന്‍റെ സഹോദരനാണെന്ന് മോഹൻലാൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മോഹൻലാൽ ആശംസകൾ നേർന്നത്.

മോഹൻലാലിന്‍റെ വാക്കുകൾ:

മനുഷ്യർ തമ്മിൽ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചിലപ്പോൾ കർമ്മബന്ധം രക്തബന്ധത്തേക്കാൾ വലുതായിരിക്കും. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ സമയത്താണ് സിനിമയിൽ എത്തിയതെങ്കിലും പ്രായം കൊണ്ടും പരിചയസമ്പത്തു കൊണ്ടും ജ്യേഷ്ഠനാണ്. എന്നെ പ്രചോദിപ്പിച്ച ഒരാൾ. ശരീരവും അഭിനയവും ശബ്ദവും കൊണ്ട് ഇച്ചാക്കയുടെ യൗവ്വനം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മദിനത്തിൽ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നുവെന്നും കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.

K editor

Read Previous

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും വിട്ടുകൊടുക്കില്ല: രാഹുൽ ഗാന്ധി

Read Next

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പിരിച്ചുവിട്ട വയനാട് എസ്എഫ്ഐ കമ്മിറ്റി പുനഃസംഘടിപ്പിച്ചു