കൽക്കരി അഴിമതിക്കേസ്; ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ റെയ്ഡ്

ബർധമാൻ: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. വെസ്റ്റ് ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലുമാണ് പരിശോധന. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് റെയ്ഡ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ നാലിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്‍റെ വലിയ സംഘത്തിന്‍റെ സഹായത്തോടെയാണ് ഏജൻസി തിരച്ചിൽ നടത്തുന്നത്. വനിതാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. അസൻസോൾ ഉത്തർ എംഎൽഎയായ ഘട്ടക്കിനെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

K editor

Read Previous

കടുവയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞിനെ പൊരുതി രക്ഷപ്പെടുത്തി അമ്മ

Read Next

ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിനാകണമെന്ന് കെ സുധാകരന്‍