ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മെമ്പറുടെ കോലം കത്തിച്ചു

ചന്തേര: ഫാഷൻ ഗോൾഡ് തട്ടിപ്പിന്  ഒത്താശ ചെയ്തുകൊടുത്ത പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തംഗത്തിന്റെ കോലം കത്തിച്ചു.

ഡിവൈഎഫ്ഐ പിലിക്കോട്, മാണിയാട്ട് മേഖലാ കമ്മിറ്റികളാണ് പിലിക്കോട് പഞ്ചായത്തംഗവും, യൂത്ത് ലീഗ് നേതാവുമായ നിഷാം പട്ടേലിന്റെ കോലം കത്തിച്ചത്.

കാലിക്കടവിൽ നിന്നും പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ചന്തേരയിലാണ് നിഷാം പട്ടേലിന്റെ കോലം കത്തിച്ചത്.

ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളുമായി അടുത്ത ബന്ധമുള്ള നിഷാം പട്ടേൽ ജ്വല്ലറിത്തട്ടിപ്പിൽ പങ്കാളിയാണെന്നും, ഇദ്ദേഹം പഞ്ചായത്തംഗത്വം രാജിവെയ്ക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.

Read Previous

അപഹാസ്യമായ സമരങ്ങൾ

Read Next

വധശ്രമക്കേസ് പ്രതികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി