ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം: കെസി വേണുഗോപാല്‍

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കന്യാകുമാരിയിൽ ഒരുക്കിയ പ്രത്യേക വേദിയിൽ വൈകിട്ട് അഞ്ചിന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം കൈവരിച്ച സ്ഥിതി ദയനീയമാണെന്നും വേണുഗോപാൽ പറഞ്ഞു. ഇന്ത്യ എല്ലാ മേഖലകളിലും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് കോണ്‍ഗ്രസ് അതിന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് ഇത്തരമൊരു പദയാത്ര നടത്തുന്നത്.

Read Previous

കൊച്ചിയിലെ സർക്കാർ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

Read Next

നെറ്റ്ഫ്ലിക്സ് രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ലംഘിക്കുന്നുവെന്ന് യുഎഇ