ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖത്ത് തെരുവുനായയുടെ കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും നോക്കാൻ ആളില്ലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് മുറിവ് കെട്ടിയത്. ഇതാണ് മന്ത്രിയുടെ സ്വന്തം നാടിന്‍റെ ദുരവസ്ഥ. നിങ്ങൾ എന്തിനാണ് ഈ നങ്കൂരത്തെ വച്ചു കൊണ്ടിരിക്കുന്നതെന്നും പി.സി.ജോർജ് ചോദിച്ചു.
കാരണവന്മാർ പറഞ്ഞുതന്നിട്ടുള്ള നമ്മുടെ ആചാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വരുംതലമുറയും അത് പിന്തുടരണം. രാജാധികാരം ദുഷിച്ചാൽ പ്രകൃതി കോപിക്കും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നാം പ്രകൃതിദുരന്തങ്ങളിൽ നട്ടംതിരിയുകയാണ്. നമ്മുടെ സംസ്ഥാനം ഭരിക്കുന്നവർ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതിയിൽ മുങ്ങിയിരിക്കുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.