ഇന്ന് ഒന്നാം ഓണം; ഉത്രാടപ്പാച്ചിലിലേക്ക് മലയാളികൾ

ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം കോവിഡ് മൂലം ആഘോഷങ്ങൾ നിയന്ത്രിക്കേണ്ടിവന്ന മലയാളികൾ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാ കുറവുകൾ പരിഹരിച്ച് തിരുവോണത്തെ വരവേൽക്കാനുള്ള ദിനമാണിത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്.

Read Previous

ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

Read Next

‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’; ക്യാംപെയിനുമായി ആരോഗ്യവകുപ്പ്