ബാംഗ്ലൂരിലെ പ്രളയത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ

ബാംഗ്ലൂർ: കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ബാംഗ്ലൂരിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഇടതും വലതും മധ്യത്തിലുമായി തടാകങ്ങളും ബഫർ സോണുകളും അനുവദിക്കുന്നത് കോൺഗ്രസ് സർക്കാരാണെന്ന് ബസവരാജ് ബൊമ്മൈ ആരോപിച്ചു. എന്നാൽ ബി.ജെ.പി സർക്കാരിന്റെ പരാജയമാണ് ബെംഗളൂരുവിലെ വെള്ളക്കെട്ടിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

“ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കുമെന്ന് വാഗ്ദാനത്തെക്കുറിച്ച് ബിജെപി സർക്കാരിനെ ഓർമ്മപ്പെടുത്തേണ്ട സമയമാണ് ഇത്. ഇനി എന്താണ് നിങ്ങളുടെ പരിഹാരമെന്ന്” മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

പ്രളയത്തിനെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും യുദ്ധകാലത്ത് ഐക്യദാർഢ്യം കാണിക്കാതെ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

K editor

Read Previous

ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; ജയം തീരുമാനിക്കുന്നത് വോട്ടര്‍മാരെന്ന് കെ.സുധാകരന്‍

Read Next

ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത