കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം ; നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി: വ്യവസായി സൈറസ് മിസ്ത്രിയുടെ അപകടത്തിന് ശേഷം റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. റോഡപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് മാത്രം ശ്രമങ്ങൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും പൊതുജന പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

കാറിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രമേ സീറ്റ് ബെൽറ്റ് ധരിക്കാവൂ എന്നാണ് തെറ്റിദ്ധാരണ. എന്നാൽ മുന്നിൽ ഇരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഗഡ്കരി പറഞ്ഞു.

സാധാരണക്കാർക്ക് മാത്രമല്ല, ഞാൻ യാത്ര ചെയ്ത നാല് മുഖ്യമന്ത്രിമാരുടെ കാറുകളിലും ഇതേ സ്ഥിതിയായിരുന്നു. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ദേശീയതലത്തിൽ വിശാല പ്രതിപക്ഷസഖ്യം ഉണ്ടായേക്കും; സൂചനയുമായി യച്ചൂരി

Read Next

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരായ ഹർജി; വാദം പൂർത്തിയായി