ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ജ്വല്ലറിത്തട്ടിപ്പ് കേസ്സിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ എംഎൽഏയും, സിപിഎമ്മും തമ്മിൽ അവിശുദ്ധ ധാരണയുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്.
എം.സി. ഖമറുദ്ദീന്റെ രാജിയാവശ്യപ്പെട്ട് ബിജെപി അദ്ദേഹത്തിന്റെ എടച്ചാക്കൈയിലെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടെയാണ് കെ. ശ്രീകാന്ത് ആരോപണമുന്നയിച്ചത്.
തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സിപിമ്മിന്റെ ഇടപെടലുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ആരോപിച്ചു. തട്ടിപ്പ് കേസിൽ എംഎൽഏയ്ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ തൃക്കരിപ്പൂർ ബസ്്സ്റ്റാന്റ് പരിസരത്തുനിന്നും എടച്ചാക്കൈയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എം. ഭാസ്ക്കരൻ ആധ്യക്ഷം വഹിച്ചു.
ബിജെപി നേതാക്കളായ എം. ബൽരാജ്, എം. മധു, ബളാൽ കുഞ്ഞിക്കണ്ണൻ, പി. കുഞ്ഞിരാമൻ, കെ. രാധാകൃഷ്ണൻ നമ്പ്യാർ, ഏ. വേലായുധൻ, ഇ. കൃഷ്ണൻ മുതലായവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.