ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ ട്രഷറർ മേൽപ്പറമ്പിലെ കല്ലട്ര മാഹിൻ ഹാജി നടത്തി വരുന്ന ചർച്ചകളിൽ ഇനി സംബന്ധിക്കുകയോ, ജ്വല്ലറി ഇടപാട് സംബന്ധിച്ച വിവരങ്ങൾ കൈമാറുകയോ, ചെയ്യില്ലെന്ന് ഫാഷൻ ഗോൾഡിന്റെ ജനറൽ മാനേജർ ചന്തേരയിലെ സൈനുൽ ആബിദ് പരസ്യമായി പ്രഖ്യാപിച്ചു.
ഫാഷൻ ഗോൾഡ് എംഡി, ടി.കെ. പൂക്കോയയുടെ മരുമകനാണ് സൈനുൽആബിദ്. 2006-ൽ ഫാഷൻ ഗോൾഡ് ജ്വല്ലറി സ്ഥാപനങ്ങൾ ആരംഭിച്ചതു മുതൽ ഈ സ്വർണ്ണാഭരണ ശാലയുടെ മുഴുവൻ വരവു ചിലവു കണക്കുകളും, പണമിടപാടുകളും, നേരിട്ട് നടത്തി വരുന്ന ആളാണ് സൈനുൽ ആബിദ്.
ഫാഷൻ ഗോൾഡിലേക്ക് ഫോണിലും, നേരിട്ടും സമ്പന്നരെ ബന്ധപ്പെട്ട് ലക്ഷങ്ങൾ വാങ്ങിയ മുഖ്യ ജോലി ടി.കെ. പൂക്കോയയുടേതായിരുന്നു.
കമ്പനി ചെയർമാൻ എം.സി. ഖമറുദ്ദീൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധമുപയോഗിച്ച് പ്രവാസികളിൽ നിന്നും, നാട്ടിലുള്ള സമ്പന്നരിൽ നിന്നും കോടികൾ ഫാഷൻ ഗോൾഡിലേക്ക് വാങ്ങിയപ്പോൾ, പൂക്കോയ, അധികം പണവും വാങ്ങിയത് മദ്രസ്സകളിൽ നിന്നും മറ്റുമാണ്.
ഒരുഭാഗത്ത് രാഷ്ട്രീയവും മറുഭാഗത്ത് ആത്മീയതയും മുതലെടുത്താണ് ഇരുവരും 150 കോടി രൂപ ജ്വല്ലറിയുടെ മറവിൽ കീശയിലാക്കിയത്.
ഫാഷൻ ഗോൾഡിന്റെ പിആർഒ എന്നറിയപ്പെടുന്ന ചന്തേരയിലെ മുസ്തഫയുടെ ജോലി ഫാഷൻ ഗോൾഡ് ചെറുവത്തൂർ ശാഖ തുറക്കാൻ നിത്യവും ചന്തേരയിലുള്ള പൂക്കോയയുടെ വീട്ടിൽ നിന്ന് താക്കോൽ ചെറുവത്തൂറി
ലെത്തിക്കുകയും, വൈകുന്നേരം ജ്വല്ലറി പൂട്ടിയ ശേഷം ഈ താക്കോൽ തിരികെ വീട്ടിലെത്തിക്കുകയുമാണ് .
ഈ ജോലിക്ക് മുസ്തഫയ്ക്ക് 30,000 രൂപ ജ്വല്ലറി പ്രതിമാസം ശമ്പളം നൽകിയിരുന്നു. മുസ്തഫയ്ക്ക് കമ്പനി ചാർത്തിക്കൊടുത്ത വകുപ്പ് പിആർഒ ആണ്.ഫാഷൻ ഗോൾഡിന്റെ നിക്ഷേപകരെയും മനേജ്മെന്റിനേയും വിളിച്ചു വരുത്തി കടബാധ്യതകളും, മറ്റും പരിശോധിച്ചു വരുന്ന കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടിൽ മുസ്തഫയ്ക്ക് മർദ്ദനമേറ്റതിനാൽ, ഇനി ജ്വല്ലറിയുടെ ബാധ്യതകൾ വെളിപ്പെടുത്താൻ മാഹിൻ ഹാജിയുടെ വീട്ടിൽ പോകില്ലെന്നാണ് ജനറൽ മാനേജർ സൈനുൽ ആബിദിന്റെ പ്രഖ്യാപനം.
സൈനുൽ ആബിദും ഫാഷൻ ഗോൾഡിൽ നിന്ന് നല്ലൊരു തുക സ്വന്തമാക്കിയിട്ടുണ്ട്. ജ്വല്ലറിയുടെ പണം കൊണ്ട് വാങ്ങിയ എർട്ടിഗ കാർ സ്വന്തം മായി വിൽപ്പന ചെയ്ത സൈനുൽ പുത്തൻ ഷിഫ്റ്റ് കാർ വാങ്ങിയത് ജ്വല്ലറി പൂട്ടുന്നതിന് രണ്ടാഴ്ച്ച മുമ്പാണ്.