ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദേശീയ അന്തർദേശീയ മേളകളിൽ നിന്ന് നൂറിലധികം അവാർഡുകൾ നേടി ‘മാടൻ’ ആഗോള ശ്രദ്ധ നേടുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ സംവിധായകൻ ആർ ശ്രീനിവാസൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊണ്ട് മാടന്റെ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചു.
പ്രേക്ഷകശ്രദ്ധ നേടിയ എഡ്യൂക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ. വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ അഭിമുഖീകരിക്കുന്ന പ്രതികൂല സാഹചര്യങ്ങളുമാണ് മാടൻ ചിത്രത്തിന്റെ ഇതിവൃത്തം.
കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിത നായർ ആർ എസ്, മിലൻ, മിഥുൻ മുരളി, സനീഷ് വി, അനാമിക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. അഖിലൻ ചക്രവർത്തി തിരക്കഥയും വിഷ്ണു കല്യാണി എഡിറ്റിംഗും നിർവ്വഹിച്ചു.